നിത്യാ മേനോനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട് ശ്രീകാന്ത് മുരളി,19 1(എ) ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 29 ഏപ്രില്‍ 2021 (12:47 IST)
നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). മലയാളസിനിമയില്‍ സ്വഭാവനടനായി ശ്രദ്ധിക്കപ്പെട്ട ശ്രീകാന്ത് മുരളിയും സിനിമയില്‍ ഉണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. നിത്യാ മേനോനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന രംഗങ്ങള്‍ ശ്രീകാന്തിനുണ്ട്.
ഇരുവര്‍ക്കും ഒരു രംഗത്തെക്കുറിച്ച് സംവിധായിക ഇന്ദു വിഎസ് വിശദീകരിച്ചു കൊടുക്കുന്ന ലൊക്കേഷന്‍ ചിത്രം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു.
 
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തിടെ വിജയസേതുപതി തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കി.
 
ഇന്ദ്രജിത്തിനൊപ്പം മലയാളത്തില്‍ സംസാരിക്കുന്ന വിജയ് സേതുപതിയുടെ രംഗങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് വേഷമിടുന്നത്.ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article