'കോവിഡിനെതിരെ പോരാടാം',18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള അഭ്യര്‍ത്ഥനയുമായി സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ഏപ്രില്‍ 2021 (12:44 IST)
മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാകും. അതിനുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വാക്‌സിന്‍ എടുക്കുവാനായി അഭ്യര്‍ത്ഥിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. അവര്‍ സ്വയം വാക്‌സിന്‍ എടുക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ആണ്. ഇപ്പോഴിതാ കോവിഡ് വാക്‌സിന്‍ എടുക്കുവാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണ് സണ്ണി ലിയോണ്‍.
 
'കോവിഡ് 19 എതിരെ നമുക്ക് പോരാടാം.നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഇതാണ് വാക്‌സിന്‍ എടുക്കാനുള്ള സമയം. എല്ലാവര്‍ക്കും പ്രത്യേകിച്ചും പകര്‍ച്ചവ്യാധിക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്ന യോദ്ധാക്കള്‍ക്ക് അവസരം നല്‍കുക.cowin.gov.in രജിസ്റ്റര്‍ ചെയ്യുക'- സണ്ണിലിയോണ്‍ കുറിച്ചു.
 
ഷെരോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി. സിനിമയില്‍ അടിപൊളി കാര്‍ ചേസിങ് ഒക്കെയുണ്ട്. അതിനുള്ള തയ്യാറെടുപ്പ് സണ്ണി കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article