'അലുവ പോല്‍ ഒരു സ്വീറ്റ് സിനിമ'; ഇന്ദ്രജിത്തിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് വിജയ് ബാബു

കെ ആര്‍ അനൂപ്

ശനി, 10 ഏപ്രില്‍ 2021 (14:56 IST)
മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രജിത്ത്. നടന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അലുവ പോല്‍ ഒരു സ്വീറ്റ് സിനിമ ആണെന്നാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു പറഞ്ഞത്. 'എബി' ചിത്രത്തിന് ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിഷു ദിനത്തില്‍ പുറത്തുവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 
 
'ഒരു മികച്ച നടന്‍, നല്ല മനുഷ്യന്‍, പ്രിയ സുഹൃത്ത്. ഇന്ദ്രജിത്ത് സുകുമാരനുമായി സഹകരിച്ച് ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രം മറ്റൊരു പ്രിയ സുഹൃത്ത് ശ്രീകാന്ത് മുരളിയുമായി ഒരുക്കുകയാണ്. അലുവ പോല്‍ ഒരു സ്വീറ്റ് സിനിമ. ടൈറ്റിലിനായി കാത്തിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഏപ്രില്‍ 14, വിഷു ദിനത്തില്‍ വെളിപ്പെടുത്തും''-വിജയ് ബാബു കുറിച്ചു.
 
'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന സിനിമയാണ് ഇന്ദ്രജിത്ത് ഒടുവിലായി പൂര്‍ത്തിയാക്കിയത്.ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് നായിക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍