'ഇന്നലത്തെ ദിവസം എന്റെ ഉള്ളിലൊരിടത്ത് എന്നുമുണ്ടാവും';19(1)(എ) യുടെ പ്രീമിയര്‍ ഷോ, കുറിപ്പുമായി സംവിധായിക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ജൂലൈ 2022 (14:51 IST)
വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19(1)(എ) യുടെ പ്രീമിയര്‍ ഷോ കഴിഞ്ഞദിവസം നടന്നു. സംവിധായക ഇന്ദു വി എസ് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണാനായി എത്തിയത്. നടിമാരായ ദിവ്യ പ്രഭ, ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തിയിരുന്നു.
'അധികമൊന്നും എഴുതുന്നില്ല. പറയുന്നില്ല..ഇന്നലത്തെ ദിവസം എന്റെ ഉള്ളിലൊരിടത്ത് എന്നുമുണ്ടാവും..നിങ്ങളുടെയൊക്കെ സ്‌നേഹവും '-ഇന്ദു വി എസ് കുറിച്ചത്.
 
ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് പ്രദര്‍ശത്തിന് എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു.
ജൂലൈ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
 
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article