പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (14:15 IST)
പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു അവര്‍.
 
തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ ശബ്ദമായി കല്യാണി മേനോന്‍. തൊണ്ണൂറുകളുടെ അവസാനത്തിലും തുടങ്ങി 2000 കളുടെ തുടക്കത്തിലും സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്റെ കൂടെ അവര്‍ പ്രവര്‍ത്തിച്ചു. പുത്തന്‍തലമുറ ഏറ്റുപാടുന്ന 96 ലെ കാതലേ.. കാതലേയെന്ന ഗാനമാണ് കല്യാണി മേനോന്‍ ഒടുവിലായി പാടിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌കാര ജേതാവ് കൂടിയാണവര്‍. പ്രശസ്ത സംവിധായകന്‍ രാജീവ് മേനോന്റെ അമ്മയാണ് കല്ല്യാണി മേനോന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article