തിരക്കഥയില്‍ വലിയ തിരുത്തലുകള്‍, ദുല്‍ക്കറിന്‍റെ സിനിമ മാറ്റിവച്ചു!

Webdunia
വെള്ളി, 24 ജൂണ്‍ 2016 (16:18 IST)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമ തിരക്കഥയില്‍ ചില അത്യാവശ്യ തിരുത്തലുകള്‍ വേണ്ടിവന്നതിനാല്‍ ഷൂട്ടിംഗ് മാറ്റിവച്ചു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാറ്റിവച്ചത്.
 
അഞ്ജലി മേനോനാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ജൂലൈയില്‍ സിനിമ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കഥയെ നിര്‍ണായകമായ രീതിയില്‍ ബാധിക്കുന്ന ചില തിരുത്തലുകള്‍ ആവശ്യമായി വന്നതിനാല്‍ സിനിമ ഇപ്പോള്‍ തുടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
 
ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ ദുല്‍ക്കറിന് വേണ്ടി എഴുതുന്ന തിരക്കഥയാണിത്. ഇളയരാജയാണ് സിനിമയുടെ സംഗീതം.
 
രാജീവ് മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ധന്‍സികയാണ് നായിക. 
 
1995ലാണ് പ്രതാപ് പോത്തന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം റിലീസായത് - മോഹന്‍ലാലും ശിവാജി ഗണേശനും ഒരുമിച്ച ‘ഒരു യാത്രാമൊഴി’.
Next Article