അതിസുന്ദരിയായ ഒരു നഴ്സിന്റെ കഥ, 'സുന്ദരി' തമിഴിലെ യുവനടൻ!

Webdunia
വെള്ളി, 24 ജൂണ്‍ 2016 (16:07 IST)
അതിസുന്ദരിയായ ഒരു നഴ്സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്തിറങ്ങി. സുന്ദരിയായി അരങ്ങിൽ എത്തുന്നത് തമിഴിലെ യുവനടനായ ശിവകാത്തികേയനാണ്. ശിവകാർത്തികേയന്റെ കിടിലൻ മേക്കോവർ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
 
റെമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്തിറക്കിയിരിക്കുന്നത് സംവിധായകൻ ശങ്കർ ആണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് റെമോ. ചിത്രത്തിൽ കിർത്തി സുരേഷാണ് നായിക. വിജ‌യ്‌യുടെ അമ്പതാമത്തെ ചിത്രത്തിലാണ് കീർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 
അതിസുന്ദരിയായ നഴ്സ് ആയിട്ട് മാത്രമല്ല, ആരാധകരുടെ ആവേശം ഒട്ടു കുറയ്ക്കാത്ത കിടിലൻ ലുക്കിലും താരം എത്തുന്നുണ്ട്. രണ്ട് ഗെറ്റപ്പിലാണ് ശിവകാർത്തികേയൻ എത്തുക. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ചിത്രത്തിന് 35 കോടിയാണ് ബജറ്റ്.
Next Article