മലയാള സിനിമ ഇപ്പോള്‍ വിജയക്കുതിപ്പിലാണ്. ഇറങ്ങുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുന്നു. അത് സിനിമയുടെ ഗുണമേന്‍മ കൊണ്ടുമാത്രമല്ല. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രവും മലയാള ചിത്രങ്ങള്‍ മറ്റുനാടുകളില്‍ പോലും സ്വീകരിക്കപ്പെടുന്നതും അതിന് കാരണമാകുന്നുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ‘ദൃശ്യം’ തന്നെയാണ് ഒന്നാമത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ബ്ലോക് ബസ്റ്ററിന്‍റെ മൊത്തം കളക്ഷന്‍ 66 കോടി രൂപയാണ്. കേരളത്തില്‍ നിന്നുമാത്രം 44 കോടി രൂപയാണ് ദൃശ്യം കളക്ഷന്‍ നേടിയത്.
അടുത്ത പേജില്‍ - പ്രേമം, അമ്പമ്പോ പ്രേമം!
നിവിന്‍ പോളിയുടെ ‘പ്രേമം’ 65 കോടി രൂപയാണ് മൊത്തം കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്നുമാത്രം 41 കോടി രൂപ നേടി.
അടുത്ത പേജില്‍ - പൃഥ്വി വന്ന ഒരു വരവ്!
പൃഥ്വിരാജ് നായകനായ ‘എന്ന് നിന്‍റെ മൊയ്തീന്‍’ മൊത്തം കളക്ട് ചെയ്തത് 58 കോടി രൂപയാണ്. കേരളത്തില്‍ നിന്നുമാത്രം മൊയ്തീന്‍ 42 കോടി സ്വന്തമാക്കി.
അടുത്ത പേജില്‍ - കൂട്ടത്തില്‍ ദിലീപുമുണ്ടേ!
ദിലീപ് നായകനായ 2 കണ്‍ട്രീസ് 56 കോടി രൂപയാണ് മൊത്തം കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ഈ സിനിമ 37 കോടി കളക്ഷന്‍ നേടി.