'രാധേശ്യാം'ലെ മലയാള ഗാനം,വീഡിയോ സോങ് കണ്ടോ ?

കെ ആര്‍ അനൂപ്
വ്യാഴം, 16 ഡിസം‌ബര്‍ 2021 (11:45 IST)
രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങി. മലയാളം വീഡിയോ സോങ് ടീസര്‍ പുറത്തുവന്നു.സത്യപ്രകാശ് ആണ് ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍.
പ്രഭാസ്- പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന ചിത്രം പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദ്യത്യനെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍ പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article