ചിത്രീകരണത്തിന്റെ 100 ദിവസങ്ങള്‍, ആഘോഷമാക്കി പ്രഭാസിന്റെ 'ആദിപുരുഷ്' ടീം

കെ ആര്‍ അനൂപ്

ബുധന്‍, 3 നവം‌ബര്‍ 2021 (10:28 IST)
ആദിപുരുഷിന്റെ ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ മുംബൈയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിന്റെ 100 ദിവസങ്ങള്‍ എന്നിട്ട് സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. 
 
2021 ജൂലൈയില്‍ ഹൈദരാബാദില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. അവസാനത്തെ ഷെഡ്യൂള്‍ ഈയടുത്ത് തുടങ്ങിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Karthik Palani (@karthikpalanidop)

ബിഗ് ബജറ്റ് സിനിമകള്‍ ചെറിയ സെറ്റുകളില്‍ ചിത്രീകരിക്കാനാവില്ലെന്ന ധാരണയാണ് ആദിപുരുഷ് തകര്‍ത്തതെന്ന് നടി കൃതി സനോണ്‍ പറഞ്ഞു. ചെറിയ സെറ്റുകളിലാണ് ചിത്രീകരണം നടക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.ലൊക്കേഷനുകള്‍ പ്രശ്‌നമല്ലെന്നും വിഎഫ്എക്സിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നടി പറഞ്ഞിരുന്നു.
 
കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ്, ദേവദത്ത നാഗെ, തൃപ്തി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍