എം ജി ശ്രീകുമാറും സുജാതയും ചേര്‍ന്നാലപിക്കുന്ന മനോഹരഗാനം,പാപ്പച്ചന്‍ ഒളിവിലാണ് റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂണ്‍ 2023 (09:12 IST)
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' ഒരുങ്ങുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തിറങ്ങും.എം ജി ശ്രീകുമാറും സുജാതയും ചേര്‍ന്നാലപിക്കുന്ന മനോഹരഗാനം 'മുത്തുക്കുട മാനം' കേള്‍ക്കാനായി കാത്തിരിക്കാം.ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു
 
നാട്ടില്‍ പ്രിയപ്പെട്ടവനായ പാപ്പച്ചന്‍ ആളൊരു ലോറി ഡ്രൈവര്‍ ആണ്. കുടുംബത്തോടൊപ്പം മര്യാദയായി ജീവിക്കുന്ന ഒരാള്‍. എല്ലാ കാര്യത്തിലും മുന്നിലുണ്ടാകും പാപ്പച്ചന്‍. അങ്ങനെയുള്ള ഒരാളുടെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാന്‍ പോന്നതാണ് നാട്ടിലെ വലിയ പ്രശ്‌നമായി അത് മാറുകയും അതിന് പിന്നിലെ രഹസ്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഹരി നാരായണന്‍, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article