റിലീസിന് മുമ്പ് എത്തിയ പ്രണയ ഗാനം, രാധേശ്യാം പ്രമോ വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 24 ഫെബ്രുവരി 2022 (15:28 IST)
പ്രഭാസിന്റെ രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്.മാര്‍ച്ച് 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി.
 
കാണാക്കരെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്.വരികള്‍ ജോ പോള്‍,ഗായകര്‍: നിഹാല്‍ സാദിഖ്, ഹരിണി ഇവതൂരി 
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article