മകള്‍ക്കായി കമല്‍ഹാസനെ കല്ല്യാണം ആലോചിച്ച് ശ്രീദേവിയുടെ അമ്മ; താരത്തിന്റെ മറുപടി ഇങ്ങനെ

Webdunia
വ്യാഴം, 24 ഫെബ്രുവരി 2022 (14:27 IST)
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് കമല്‍ഹാസന്‍. വേറിട്ട അഭിനയ ശൈലിയാണ് കമല്‍ഹാസനെ ഉലകനായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം. നിരവധി താരസുന്ദരിമാരുടെ നായകനായി കമല്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോയാണ് കമല്‍ഹാസന്‍-ശ്രീദേവി സിനിമകള്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ടു. ഇരുവരും പ്രണയത്തിലാണെന്ന് വരെ അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. 
 
കമല്‍ഹാസനും ശ്രീദേവിയും തമ്മില്‍ പ്രണയത്തിലാണെന്ന് ശ്രീദേവിയുടെ അമ്മയ്ക്കും തോന്നിയിട്ടുണ്ട്. ഒരിക്കല്‍ മകള്‍ക്കായി കമല്‍ഹാസനെ വിവാഹം ആലോചിക്കുക പോലും ചെയ്തു. ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്നായിരുന്നു കമല്‍ഹാസനോട് ശ്രീദേവിയുടെ അമ്മ ചോദിച്ചത്. ആ വിവാഹാഭ്യര്‍ത്ഥന കമല്‍ അപ്പോള്‍ തന്നെ നിരസിച്ചു. അതിനൊരു കാരണമുണ്ട്. തന്റെ സഹോദരിയെ പോലെയാണ് ശ്രീദേവിയെ കണ്ടിട്ടുള്ളതെന്നായിരുന്നു കമലിന്റെ മറുപടി. ശ്രീദേവി എപ്പോഴും സാര്‍ എന്ന് വിളിച്ച് ഒരു സഹോദരി ബന്ധം ഉടലെടുത്തിരിക്കുന്നതിനാല്‍ തനിക്കും അവരോട് അത്തരമൊരു അഭിപ്രായം ഇല്ലെന്നാണ് കമല്‍ ശ്രീദേവിയുടെ അമ്മയോട് പറഞ്ഞത്. ശ്രീദേവിക്ക് കമല്‍ഹാസനോടുള്ള ബന്ധവും അങ്ങനെ തന്നെയായിരുന്നു. നല്ലൊരു സുഹൃത്തും സഹോദര തുല്യനായ ഒരാളുമായാണ് ശ്രീദേവി കമലിനെ കണ്ടിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article