പ്രണവ് മോഹന്‍ലാല്‍ അരുണ്‍ നീലകണ്ഠനായി വേഷമിടുന്നു. ശര്‍മിളയായി കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രന്‍ ദര്‍ശനയായി ചിത്രത്തിലുണ്ടാകും. അരുണ്‍ നീലകണ്ഠനും ദര്‍ശനയും തമ്മിലുള്ള കോളേജ് കാലത്തെ പ്രണയ രംഗങ്ങളായിരുന്നു ഹൃദയത്തിലെ ആദ്യം പുറത്തുവന്ന ഗാനത്തിലും ടീസറുകളിലും ഉണ്ടായിരുന്നത്. ദര്‍ശന പോയശേഷം അരുണിന്റെ ജീവിതത്തിലേക്ക് എത്തിയ ആളാണ് ശര്‍മിള. ചിത്രത്തിലെ മൂന്നാമത്തെ ഗാനം ശ്രദ്ധ നേടുകയാണ്.
'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ?ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്.