രാജമൗലിക്ക് പിറന്നാള്‍, ആഘോഷം അടിപൊളിയാക്കാന്‍ ‘RRR' ടീം !

കെ ആര്‍ അനൂപ്
ശനി, 10 ഒക്‌ടോബര്‍ 2020 (13:45 IST)
ഇന്ന് എസ്എസ് രാജമൗലി തൻറെ നാല്‍പ്പത്തേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ആർ‌ആർ‌ആർ‌ സെറ്റിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ നടക്കുക. സോഷ്യൽ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. റാണ ദഗ്ഗുബതിയും രാം ചരണും മഹേഷ് ബാബുവും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസകൾ നേർന്നു.
 
രാജമൗലിയ്ക്ക് ഒപ്പമുള്ള ഇരിക്കുന്ന ചിത്രം പങ്കു വെച്ചു കൊണ്ടാണ് ജൂനിയർ എൻ‌ടി‌ആറിൻറെ ആശംസ. ആർ‌ആർ‌ആറിൽ കൊമരം ഭീം എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.
 
ഒക്ടോബർ 5ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ഏഴു മാസത്തിനു ശേഷമുളള സെറ്റിൻറെ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article