ലാലേട്ടന്‍ 7 മണി എന്നുപറഞ്ഞാല്‍ 6.55ന് വരും: സാന്ദ്ര തോമസ്

കെ ആര്‍ അനൂപ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (20:21 IST)
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് മോഹൻലാലിൻറെ പ്രൊഫഷണലിസത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പെരുച്ചാഴി എന്ന ചിത്രത്തിലായിരുന്നു ലാലിനൊപ്പം സാന്ദ്ര അഭിനയിച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവിനൊപ്പം ഈ സിനിമ നിർമ്മിച്ചതും നിർമ്മിച്ചത് സാന്ദ്ര തോമസാണ്.
 
കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ കൂടുതലായി മോഹൻലാൽ ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ സെറ്റിൽ ലാലേട്ടൻ ഉണ്ടാകും എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. "ലാലേട്ടനൊക്കെ ഏഴ് മണി എന്നു പറഞ്ഞാല്‍ 6.55ന് സെറ്റിലുണ്ടാവും. ശരിക്കും അതാണ് പ്രൊഫഷണലിസം. നമ്മള്‍ ഇപ്പോ ഒരാളുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് കൃത്യസമയത്ത് വരിക എന്നുളളത് ഒരു മാന്യതയാണ്" - ഒരു അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article