തിയേറ്ററുകൾ തുറന്നാൽ തിരഞ്ഞെടുപ്പിൽ വോട്ട് എൽഡിഎഫിന്: ആരോഗ്യമന്ത്രിയോട് വിജയ് ആരാധകർ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (16:49 IST)
ഇളയ ദളപതി വിജയുടെ മാസ്റ്റർ റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തിയേറ്ററുകളും തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകർ. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്‌ബുക്ക് പേജിലാണ് കമന്റുകളുമായി വിജയ് ആരാധകർ എത്തിയത്. ഇപ്പോൾ തിയേറ്ററുകൾ തുറക്കുകയാണെങ്കിൽ കേരളത്തിൽ എന്നും എൽഡിഎഫ് തന്നെ ജയിക്കും എന്നിങ്ങനെ വാഗ്‌ദാനങ്ങളും വിജയ് ആരാധകരിൽ നിന്നുണ്ട്.
 
ജനുവരി 13ന് ആണ് വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ തിയേറ്ററില്‍ റിലീസിനെത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് മാസ്റ്റര്‍ ജനുവരിയില്‍ തിയേറ്ററില്‍ റിലീസിനെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.
 
അതേസമയം തിയേറ്ററുകളിൽ നിന്ന് മാത്രം എങ്ങനെ കൊറോണ പിടിക്കും എന്ന് ഉള്ള ലോജിക് മനസിലാകുന്നില്ലെന്നും കൊവിഡ് സാഹചര്യമായതിനാൽ തമിഴ്‌നാട്ടിൽ പോയി ചിത്രം കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും ആരാധകർ കമന്റുകളിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article