ഡബ്ബിംഗിനെത്താൻ കൂടുതൽ പണം ആവശ്യപ്പെട്ടു; ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും ആരോപണവുമായി നിർമ്മാതാക്കൾ

തുമ്പി ഏബ്രഹാം
വ്യാഴം, 28 നവം‌ബര്‍ 2019 (13:36 IST)
വെയിൽ സിനിമയ്ക്ക് പിന്നാലെ മറ്റ് സിനിമകളുടെ ചിത്രീകരണവുമായും നടൻ ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന് ആരോപണം. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങിനെത്താൻ കൂടുതൽ പണം വേണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ചുള്ള ശബ്ദരേഖ നിർമാതാവ് പുറത്തു വിട്ടു.
 
ഡബ്ബിങ്ങിനെത്താൻ കരാർ വച്ചതിലും കൂടുതൽ തുക വേണമെന്നും അല്ലെങ്കിൽ സിനിമയുടെ ഡിജിറ്റൽ അവകാശം നൽകണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടെന്നും നിർമ്മാതാവ് ആരോപിക്കുന്നു.മഹാസുബൈർ നിർമിക്കുന്ന കുർബാനിയുടെ ചിത്രീകരണവും മുടങ്ങിയതായി നിർമാതാക്കൾ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article