ആദ്യം 30 ലക്ഷമെന്ന് പറഞ്ഞു, ഇപ്പോൾ 45 വേണമെന്ന് ആവശ്യം; ഷെയ്നെതിരെ പരാതിയുമായി ഉല്ലാസം നിർമാതാവും

ചിപ്പി പീലിപ്പോസ്

ബുധന്‍, 27 നവം‌ബര്‍ 2019 (15:23 IST)
വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുമ്പോൾ വിവാദങ്ങളിലെ നായകൻ ഷെയിൻ നിഗത്തിന്റെ ഉല്ലാസം ചിത്രത്തിന്റെ നിർമാതാവും രംഗത്ത്. ഷെയിൻ നായകനാകുന്ന ഉല്ലാസം എന്ന ചിത്രത്തിന്റെ നിർമാതാവ് താരത്തിനെതിരെ പരാതിയുമായി പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നു. 
 
കരാർ തുകയേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് പരാതി. 30 ലക്ഷമാണ് കരാർ പ്രകാരം നൽകേണ്ടിയിരുന്ന തുകയെന്നും ഷെയിൻ ഇപ്പോൾ കുറഞ്ഞത് 45 ലക്ഷമെങ്കിലും തരണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തു വിട്ട വോയിസ് ക്ലിപ്പിൽ നിന്നും വ്യക്തമാണ്.
 
30 ലക്ഷം ഇപ്പോൾ തന്നതിന് ശേഷം ഷെയർ നൽകുകയോ അല്ലെങ്കിൽ ഡിജിറ്റൽ റൈറ്റ്സ് എഴുതി തരുകയോ ചെയ്താൽ മതിയെന്നും ഷെയിൻ വ്യക്തമാക്കുന്നുണ്ട്. പുതിയ ചിത്രങ്ങൾക്ക് എല്ലാം തന്നെ 75 ലക്ഷമാണ് ഇപ്പോൾ വാങ്ങുന്നത് എന്നും ഷെയിൻ പറയുന്നുണ്ട്. ഏതായാലും നിലവിൽ ഷെയിനെതിരെയാണ് മലയാള സിനിമ നിർമാതാക്കളുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍