‘വണ്‍’ എന്ന ചിത്രത്തിലേക്ക് എന്തുകൊണ്ട് മമ്മൂട്ടിയെ ആലോചിച്ചു? ഉത്തരം രസകരമാണ് !

കെ ആര്‍ അനൂപ്
വെള്ളി, 30 ഒക്‌ടോബര്‍ 2020 (22:41 IST)
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന വണ്‍ എന്ന ചിത്രത്തിനാ‍യി ആരാധകർ കാത്തിരിക്കുകയാണ്. അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാൻ സാധ്യതയുള്ള ഈ ചിത്രത്തിൽ എന്തുകൊണ്ട് മമ്മൂട്ടിയെ തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും വൺ.
 
കേരള മുഖ്യമന്ത്രി എന്ന കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം തങ്ങളുടെ മനസ്സിൽ വന്നത് മമ്മൂട്ടിയുടെ മുഖമായിരുന്നു. മമ്മൂക്കയെ മനസ്സിൽ കണ്ടുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥയും കഥാപാത്ര രൂപീകരണവുമെല്ലാം നടത്തിയത്. മമ്മുക്കയല്ലാതെ മറ്റൊരാളെ ആ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ലെന്നും സംവിധായകൻ പറഞ്ഞു. സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയുടെ കടുത്ത ആരാധകൻ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article