ജീവിതത്തിൽ വിവാഹത്തിൻറെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചത് ദുൽഖർ: നിത്യാ മേനോൻ

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂലൈ 2020 (21:17 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നിത്യാമേനോൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിന്റെ സിനിമകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഓകെ കണ്മണി, ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ് എന്നീ സിനിമകളിൽ നിത്യാമേനോനും ദുൽഖർ സൽമാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 
 
ഇരുവരുടെയും കോമ്പിനേഷൻ ഇറങ്ങിയ ചിത്രങ്ങൾ ആരാധകർക്കും ഏറെ ഇഷ്ടപ്പെട്ടതാണ്. സിനിമയ്ക്ക് പുറത്ത് നല്ല സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. വിവാഹം ചെയ്യാനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണ് നിത്യ‍.
 
കുടുംബം, വിവാഹം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് വിവാഹിതയാകാനായി ദുല്‍ക്കര്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ പറയുന്നു. ‘സിനിമകളിൽ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെടുന്നു'എന്നും നിത്യ പറഞ്ഞു. ഓകെ കണ്മണി എന്ന ചിത്രത്തിൽ തങ്ങളുടെ കെമി‌സ്ട്രിയുടെ മികച്ച വേർഷന്‍ കൊണ്ടുവന്നത് മണിരത്നം ആണെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article