ബാഹുബലി ദി ബിഗിനിംഗിൻറെ ഏഴു വർഷങ്ങൾ, ഓർമ്മച്ചിത്രങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂലൈ 2020 (21:02 IST)
രാജമൗലിയുടെ ബാഹുബലി ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം ഭേദിച്ച് വെന്നിക്കൊടി പാറിച്ച സിനിമയാണ്. ബാഹുബലി ദി ബിഗിനിങ്  ഷൂട്ടിങ് ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുകയാണ്. 2013 ജൂലൈ ആറാം തീയതി ആണ് ബാഹുബലിയുടെ ആദ്യഭാഗത്തിൻറെ ചിത്രീകരണം ആരംഭിച്ചത്. ബാഹുബലിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 2015 ലാണ് ബാഹുബലി ആദ്യഭാഗം തിയേറ്ററുകളിലെത്തിയത്.
 
ചിത്രത്തിലെ മഹിഷ്മതി സാമ്രാജ്യവും ദേവസേനയും, കട്ടപ്പയും ശിവകാമിയും, പൽവാൾ ദേവനും ഒക്കെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ കഥാപാത്രങ്ങളാണ്. 2017 ഏപ്രിൽ 28-നാണ് ബാഹുബലി ദി കൺക്ലൂഷൻ ഷൂട്ടിംഗ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ആദ്യമായി 1000 കോടി കളക്ഷൻ നേടുന്ന  ഇന്ത്യൻ ചിത്രമാണ് ബാഹുബലി. ഏഴു ഭാഷകളിലായി നിർമ്മിച്ച ബാഹുബലി 1700 കോടിയിലധികം രൂപ കളക്ഷൻ നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article