'ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു, മറക്കാനാവാത്ത അനുഭവമായിരുന്നു അത്'

Webdunia
ഞായര്‍, 26 ജൂലൈ 2020 (13:12 IST)
വളരെ വേഗത്തിലായിരുന്നു കീർത്തി സുരേഷ് എന്ന അഭിനയത്രിയുടെ വളർച്ച, ബാല താരമായാണ് ആദ്യം സിനിമയിൽ എത്തിയത്. പിന്നീട് പ്രിയദർശൻ മോഹൻലാൽ ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ സുപ്പർ നായികയായി കീർത്തി മാറി. തന്റെ ജീവിതത്തിലെ മനോഹരമായ ഒരു വിവാഹ അഭ്യർത്ഥനയെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്.
 
ഒരു ജ്വല്ലറി ഉഘാടത്തിനിടെ ഉണ്ടായ സംഭവമാണ് കീർത്തി തുറന്നുപറഞ്ഞത്. 'പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ല. സിനിമയില്‍ എത്തിയ ശേഷം നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ അപ്രതീക്ഷിതമായി എന്റെ മുന്നില്‍ എത്തി. അദ്ദേഹം ഒരു കവര്‍ തന്നു. പഴയതും പുതിയതുമായ എന്റെ ഒരുപാട് ചിത്രങ്ങളായിരുന്നു അതിനുള്ളില്‍. 
 
എന്നോട് വലിയ ആരാധനയാണ്, ഒരുപാട് ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു. ആ സമ്മാനവും എടുത്ത് ഒന്നും മിണ്ടാതെ ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരാണെന്നോ എവിടെയാണെന്നോ പോലും എനിയ്ക്കറിയില്ല. എന്നാലും സുരക്ഷിതനായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു' കീര്‍ത്തി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article