ചെങ്കള വിവാഹം: പരിശോധനയ്ക്ക് വിധേയമാവാന്‍ പലരും മടിയ്ക്കുന്നു, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍

ഞായര്‍, 26 ജൂലൈ 2020 (11:37 IST)
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ചെങ്കളയില്‍ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം വർധിപ്പിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
 
പരിശോധനയ്ക്ക് വിധേയമാവാന്‍ പലരും മടിക്കുന്നുണ്ട്. അതിന് വേണ്ട നടപടികളെടുക്കും. പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പൊതുപരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്നും മന്ത്രി പറഞ്ഞു. ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാർഗനിർദേശങ്ങൾ ലംഘിച്ച് 150 പേരോളം വിവഹത്തിൽ പങ്കെടുത്തിരുന്നു. സംഭവത്തില്‍ വധുവിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍