24 മണിക്കൂറിനിടെ 48,661 പേർക്ക് രോഗബാധ, 705 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,85,522
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്കുകൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി. 705 പേരാണ് കൊവിഡ് ബാധയെ തുടർന്ന് ഇന്നലെ മാത്രം മരണപ്പെട്ടത്. 32,063 പെർക്കാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്.
4,67,882 പേരാണ് നിലവിൽ ആശുപത്രികളീൽ ചികിത്സയിലുള്ളത്. 8,85,577 പേർ രോഗമുക്തി നേടി. മഹരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,66,368 ആയി. 13,380 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,06,737 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,29,531 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.