കൊവിഡ് നെഗറ്റീവ് ആയവരുടെ എണ്ണത്തില്‍ വര്‍ദ്ധന

എ കെ ജെ അയ്യര്‍

ശനി, 25 ജൂലൈ 2020 (22:00 IST)
ശനിയാഴ്ച സംസ്ഥാനത്ത രോഗം സ്ഥിരീകരിച്ചവരുടെ എന്നതിനൊപ്പം  രോഗം നെഗറ്റീവ് ആയവരുടെ എണ്ണവും  ഉയർന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1103 ആയപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 229 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആയി.
 
ഇതിനൊപ്പം വയനാട് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍