ആറ് കിലോമീറ്ററിന് അവശ്യപ്പെട്ടത് 9,200 രൂപ. പിഞ്ചുകുഞ്ഞ് ഉൾപ്പടെ കൊവിഡ് രോഗികളെ ഇറക്കിവിട്ട് ആംബുലൻസ് ഡ്രൈവർ

ഞായര്‍, 26 ജൂലൈ 2020 (12:36 IST)
കൊല്‍ക്കത്ത: ആവശ്യപ്പെട്ട വലിയ തുക നല്‍കാത്തതിന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞിനെ ഉള്‍പ്പെടെ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒൻപത് മാസവും, ഒൻപതും വയസും പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രായിൽ ഡ്രൈവര്‍ ഇറക്കിയത്. വെറും ആറുകിലോമീറ്റർ യാത്രയ്ക്ക് 9,200 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. 
 
കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ സര്‍ക്കാരിന്‍റെ കീഴിലുള്ള കോവിഡ് കെയർ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനായാണ് ആംബുലൻസിന്റെ സഹായം തേടിയത്. 9,200 രൂപ കയ്യിലില്ലെന്നും ദയവു ചെയ്ത് കുട്ടികളെ ആശുപത്രിയിൽ എത്തിയ്ക്കണമെന്നും കുട്ടികളൂടെ അമ്മ കരഞ്ഞുപറഞ്ഞെങ്കിലും ഡ്രൈവർ ഇറക്കിവിടുകയായിരുന്നു എന്ന് കുട്ടികളുടെ അച്ഛൻ പറഞ്ഞു. ഒടുവിൽ ഡോക്ടർമാർ ഇടപെട്ടതോടെയാണ് ഇവർക്ക് യത്രതുടരാനായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍