ബംഗളൂരു: കൊവിഡ് വ്യാപനം അതിരൂക്ഷമായ ബെംഗളുരു നഗരത്തിൽ 3,338 രോഗികളെ കാണാനില്ല. നഗരത്തിൽ സമ്പർക്ക രോഗികളൂടെ എണ്ണം ക്രമാതീതമായി വർധിയ്ക്കുന്നതിനിടെയാണ് രോഗികളെ കാണാനില്ല എന്ന വാർത്തകൾ പുറത്തുവരുന്നത്. പരിശോധനയ്ക്കായി സാംപിൾ നല്‍കിയപ്പോൾ തെറ്റായ മേല്‍വിലാസവും മൊബൈല്‍ നമ്പറും നല്‍കിയതുമൂലമാണ് രോഗികളെ കണ്ടെത്താനാവാത്തത് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പരിശോധനാഫലം പോസിറ്റീവായ ശേഷം മുങ്ങിയവരും കാണാതായവരുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നുണ്ട് എന്നും ബംഗളൂരു നഗരസഭ അറിയിച്ചു. ഇവരെ കണ്ടെത്തുന്നതിനായുള്ള തീവശ്രമങ്ങൾ തുടരുകയാണ്. നഗരത്തിലെ ആകെ രോഗികളുടെ 7 ശതമാനമാണ് കാണാതായിരിയ്ക്കുന്നത്. കഴിഞ്ഞ പതിനാലു ദിവസത്തിനിടെ 27,000 പേര്‍ക്കാണ് ബെംഗളുരു നഗരത്തില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും 5000ലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കർണടകയിൽ ആകെ കോവിഡ് സ്ഥിരീകരച്ചവരുടീ എണ്ണം 90,000 കടന്നു.