അഞ്‌ജലി മേനോൻ ആ സിനിമ പഠിച്ചു, അതിനൊപ്പം ജീവിച്ചു !

കെ ആര്‍ അനൂപ്
വ്യാഴം, 14 മെയ് 2020 (20:43 IST)
ബാംഗ്ലൂർ ഡേയ്സ്, മഞ്ചാടിക്കുരു എന്നീ സിനിമകള്‍ മതി അഞ്ജലി മേനോനിലെ സംവിധായികയുടെ കഴിവ് അടുത്തറിയുവാൻ. ബാംഗ്ലൂർ ഡേയ്സിലെ അർജുനും ദിവ്യയും ദാസുമൊക്കെ സിനിമയിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി കൂടെയുണ്ട്. 
 
എങ്കില്‍ അഞ്‌ജലിയുടെ പ്രിയപ്പെട്ട സിനിമ ഏതായിരിക്കും? അങ്ങനെയൊരു ചോദ്യമുയര്‍ന്നാല്‍ അഞ്ജലിക്ക് വ്യക്‍തമായ ഉത്തരമുണ്ട്. അത് മീരാ നായരുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തെത്തിയ മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചലച്ചിത്രമാണ്. ഈ സിനിമയിലെ കഥാപാത്രങ്ങളാണ് ലളിത് വർമ്മയും റിയാ വർമ്മയും അദിതി വർമ്മയുമൊക്കെ. ഈ കഥാപാത്രങ്ങളോടൊപ്പം അവരിലൊരാളായി താനും പല തവണ സഞ്ചരിച്ചിട്ടുണ്ടെന്ന് അഞ്ജലി മേനോൻ പറയുന്നു.
 
അതൊരു പഠനം കൂടിയായിരുന്നു. ലണ്ടന്‍ ഫിലിം സ്‍കൂളില്‍ വിദ്യാര്‍ഥിനി ആയിരുന്ന സമയത്ത് ഈ ചിത്രം പലതവണ തിയേറ്ററിൽ പോയി കണ്ടു. മണ്‍സൂണ്‍ വെഡ്ഡിംഗ് ഓരോ തവണ കാണുമ്പോഴും അതിലെ കഥാപാത്രങ്ങളായി താന്‍ ജീവിക്കുകയായിരുന്നു. കാലങ്ങൾക്കുശേഷം മീരാ നായരെ ഇൻറർവ്യൂ ചെയ്യുവാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അഞ്ജലി ഓര്‍മ്മിക്കുന്നു.
 
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിച്ച സിനിമയാണ് മണ്‍സൂണ്‍ വെഡ്ഡിംഗ്.

അനുബന്ധ വാര്‍ത്തകള്‍

Next Article