ശുഭയാത്രയിൽ ഒത്തിരി നല്ല സീനുകളുണ്ടായിരുന്നു. അത്രയ്ക്കും പെർഫെക്ട് ആയിട്ടാണ് സിനിമ ചിത്രീകരിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല. നല്ല സിനിമകൾ ചിലപ്പോൾ തിയേറ്ററുകളിൽ പരാജയപ്പെടാറുണ്ട്. തിയേറ്ററിലെ വിജയത്തിന് മറ്റെന്തോ സമവാക്യമാണുള്ളതെന്ന് തോന്നാറുണ്ട് - ലാല്‍ ജോസ് പറയുന്നു.