ഇന്നത്തെ കമൽഹാസനിലേക്കെത്തുന്നതിൽ മലയാള സിനിമയ്‌ക്ക് വലിയ പങ്കുണ്ട്, വിജയ് സേതുപതിയുമായി മനസ്സ് തുറന്ന് സൂപ്പർ താരം

തിങ്കള്‍, 4 മെയ് 2020 (12:22 IST)
അഭിനയ കലയിൽരിന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന താരമാണ് കമൽഹാസൻ. സിനിമയിൽ ഒരു താരം മാത്രമായൊതുങ്ങാതെ ഇന്ത്യൻ സിനിമയെ തന്നെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കുന്നതിൽ കമൽ ഹാസൻ വഹിച്ച പങ്ക് ചെറുതല്ല. ലോക്ക്ഡൗൺ വേളയിൽ തന്റെ സിനിമാരംഗത്തെ അനുഭവങ്ങളെ പറ്റിയും മറ്റും തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരങ്ങളിൽ ഒരാളായ കമൽ ഹാസ, വിജയ് സേതുപതിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് കമൽ മനസ്സ് തുറന്നത്.
 
അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍  രണ്ടിടങ്ങളില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് കമൽ പറയുന്നത്.കമലിന്റെ വാക്കുകൾ ഇങ്ങനെ
 
ഒരിക്കൽ എന്‍റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്‍റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് ആവേശപ്പെടുത്തുന്ന അവസരങ്ങൾ ഒന്നും കിട്ടുന്നില്ല. എന്താണ് കമൽ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അപ്പോൾ ചോദിച്ചു. ചില മലയാള സിനിമകൾ തനിക്ക് ഓഫർ ചെയ്‌തിട്ടുണ്ട്. ഗംഭീരമായ സ്ക്രിപ്‌റ്റുകൾ. അങ്ങനെയെങ്കിൽ അവ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ അതാണ് ചെയ്‌തത്.അവിടെ പരീക്ഷണങ്ങൾ എല്ലാം തന്നെ ജനങ്ങൾ സ്വീകരിക്കാറുണ്ട്. അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍  രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്.സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും ആയിരുന്നു അവയെന്നും കമൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍