സിംഹാസനത്തില്‍ നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങള്‍ തന്‍റെ സാമ്പത്തികനിലയും മനസും തകര്‍ത്തെന്ന് നിര്‍മ്മാതാവ് ചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.
“സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പരദേശികള്‍ കാരണം നഷ്ടമേ ഉണ്ടായിട്ടുള്ളൂ. ഡബ്ബിംഗിന് വരില്ല. അതിന് അവരുടെ കാല് പിടിക്കണം. കൂടുതല്‍ പണം ചോദിച്ചും മാനസികമായി പീഡിപ്പിക്കുകയാണ്. എത്രയോ ദിവസം ബി പി കയറി ഞാന്‍ കിടന്നിട്ടുണ്ട്. ആര്‍ക്കും സ്നേഹവും മനസാക്ഷിയും ഇല്ല. ആകെ സ്നേഹം കാട്ടിയത് എന്‍റെ പടത്തില്‍ അഭിനയിച്ച മിണ്ടാപ്രാണിയായ ആന മാത്രമാണ്. ഇനിയൊരു സിനിമ നിര്‍മ്മിക്കാന്‍ ഞാനില്ല. ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കുന്നുമില്ല” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ വ്യക്തമാക്കി.
“ഏറ്റവും വലിയ അബദ്ധം പറ്റിയത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വച്ചതാണ്. നമ്മുടെ ഭക്ഷണം കഴിച്ചുകൊണ്ട് നമ്മളെ കുറ്റം പറയും. അവിടെയും നില്‍ക്കും ഇവിടെയും നില്‍ക്കും. ഇങ്ങനെ ഉരുണ്ടുകളിക്കും. എനിക്കിപ്പോള്‍ 42 വയസായി. രോഗിയായ ഞാന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കുമെന്നറിയില്ല. ഇതുവരെ ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഒന്നും സമ്പാദിക്കാനും” - ചന്ദ്രകുമാര്‍ പറയുന്നു.