മലയാള സിനിമയില്‍ എല്ലാ സംഘടനകളും അംഗീകരിക്കുന്ന സാന്നിധ്യമാണ് മോഹന്‍ലാല്‍. എല്ലാ സംഘടനകളുമായും സഹകരണത്തോടെയും സ്നേഹത്തോടെയുമാണ് മോഹന്‍ലാല്‍ മുന്നോട്ടുപോകുന്നത്. ഏറെക്കാലം താരസംഘടനായ ‘അമ്മ’യുടെ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്.
എന്നാല്‍ എന്നെങ്കിലും, സംഘടനകള്‍ മോഹന്‍ലാലിനെ വിലക്കിയാല്‍ അദ്ദേഹം സിനിമ തന്നെ ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് നടനും ‘അമ്മ’യുടെ പ്രസിഡന്‍റും എം പിയുമായ ഇന്നസെന്‍റാണ്.
“ഇവിടുത്ത സംഘടനകള്‍ എല്ലാം ചേര്‍ന്ന് നാളെ എന്നെങ്കിലും മോഹന്‍ലാലിനെ വിലക്കി എന്നിരിക്കട്ടെ. ആ നിമിഷം അയാള്‍ ഒരക്ഷരം പറയാതെ സിനിമയില്‍ നിന്നുതന്നെ ഇറങ്ങിപ്പോകും. അതാണയാളുടെ ക്യാരക്ടര്‍” - ഇന്നസെന്‍റ് നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ തുറന്ന നിലപാടെടുക്കുന്നയാളാണ് മോഹന്‍ലാലെന്നും എന്തുവന്നാലും കൂടെ നില്‍ക്കുമെന്നും ഇന്നസെന്‍റ് പറയുന്നു.