മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
മേട രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹ സമ്പന്നരായിരിക്കും. മറ്റുള്ളവരുടെ ദുഃഖങ്ങല്‍ മനസിലാക്കുന്നതിനും അവര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിനും ഇവര്‍ മനപ്പൂര്‍വ്വം ശ്രമിക്കും. സ്വന്തം കാര്യങ്ങള്‍ മറന്നാണെങ്കിലും ഇവര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.