നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 മാര്‍ച്ച് 2025 (19:32 IST)
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ഭാഗ്യത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന്  ഒരു വിശ്വാസം നിലനില്‍ക്കുന്നു. ഇത് പ്രകാരം 'ട' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ജ്ഞാനത്തെയും ഉത്സാഹത്തെയും സൂചിപ്പിക്കുന്നു. 
 
ഈ ആദ്യാക്ഷരം ഉള്ളവര്‍ക്ക് ധനത്തിന്റെ ദൈവമായി കണക്കാക്കുന്ന കുമ്പേരന്റെ അനുഗ്രഹം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം എപ്പോഴും അവരുടെ പക്കലുണ്ടെന്ന് അവര്‍ ഉറപ്പാക്കാറുണ്ട്. പണം സമ്പാദിക്കുന്നതിലും ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലും അവര്‍ മികവ് പുലര്‍ത്തുന്നു. മറ്റുള്ളവര്‍ ആരാധനയോടെ നോക്കുന്ന ഒരു ആഡംബര ജീവിതശൈലിയിലേക്ക് എത്താന്‍ ഇവര്‍ക്ക് കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍