Today's Horoscope in Malayalam 07-03-2025: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (09:47 IST)
ജ്യോതിഷശാസ്ത്രം അനുസരിച്ച്, ഓരോ ദിവസവും ഓരോരുത്തര്‍ക്കും അവരുടെ ജനനസമയത്തെ ഗ്രഹനില, രാശി, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്തമായ അനുഭവങ്ങള്‍ ഉണ്ടാകുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം ജീവിതത്തിലെ വിവിധ മേഖലകളെ ബാധിക്കുന്നുവെന്ന് ജ്യോതിഷം വിശ്വസിക്കുന്നു. ദൈനംദിന ജാതകം അല്ലെങ്കില്‍ രാശിഫലം എന്നത് ഈ ഗ്രഹചലനങ്ങളെ അടിസ്ഥാനമാക്കി ഓരോ രാശിക്കാര്‍ക്കും ആ ദിവസം എന്ത് സംഭവിക്കാനിടയുണ്ടെന്ന് പ്രവചിക്കുന്നു.
 
 
 
മേടം
 
ബന്ധുബലം വര്‍ദ്ധിക്കും. കൃഷിയിലൂടെ ധനനഷ്ടം. അന്യദേശവാസത്തിന് യോഗം. സന്താനങ്ങളിലൂടെ സന്തോഷം ഉണ്ടാകും. പ്രൊമോഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് യോഗം. വിലപിടിച്ച പുരസ്‌കാരങ്ങള്‍ ലഭ്യമാകും. 
 
ഇടവം
 
സഹോദരങ്ങളുമായി കലഹം. അനാവശ്യമായ സാമ്പത്തിക ചെലവ്. പൂര്‍വ്വികഭൂമി നഷ്ടപ്പെടാന്‍ സാധ്യത. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സമൂഹത്തില്‍ ഉന്നതി ലഭിക്കും. 
 
മിഥുനം
 
തൊഴില്‍ പ്രതിസന്ധി നേരിടും. കടബാധ്യത വര്‍ദ്ധിക്കും. പ്രമുഖരില്‍ നിന്ന് അനുമോദനങ്ങള്‍ ലഭിക്കും. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ വഴിമാറുന്ന അവസ്ഥയുണ്ടാകും.
 
കര്‍ക്കടകം
 
ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആതുരശുശ്രൂഷാരംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. പ്രേമബന്ധം ദൃഢമാകും. ദീര്‍ഘകാലമായുള്ള ശത്രുതകള്‍ മാറും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. 
 
ചിങ്ങം
 
സമൂഹത്തില്‍ ഉന്നതി ലഭിക്കും. വാഹന സംബന്ധമായ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പ്രമുഖരില്‍ നിന്ന് അനുമോദനങ്ങള്‍ ലഭിക്കും. വിദേശവാസികള്‍ക്ക് പ്രൊമോഷന്‍, ധനലാഭം എന്നിവ അപ്രതീക്ഷിതമായി കൈവരാന്‍ യോഗമുണ്ട്. 
 
കന്നി
 
യാത്രാക്ളേശം ഉണ്ടാകും. രോഗങ്ങള്‍ കുറയും. കടബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗം തുറന്നുകിട്ടും. അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെ ധനലബ്ധിയുണ്ടാകും. ആത്മീയ പ്രവര്‍ത്തകര്‍ക്ക് മനോദുഃഖം മാറും. കലാകായിക മത്സരങ്ങളില്‍ വിജയസാധ്യത. 
 
തുലാം
 
ആത്മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. കലാരംഗത്ത് പ്രശസ്തിയുണ്ടാകും. അനാവശ്യ വിവാദം ശമിക്കും. സഹോദരങ്ങള്‍ക്ക് മേന്മ. രോഗങ്ങള്‍ ശമിക്കും. ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനത്തിന് യോഗം. 
 
വൃശ്ചികം
 
ആഡംബര വസ്തുക്കള്‍ വാങ്ങാനായി കൂടുതല്‍ പണം ചെലവഴിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും. അതീവ രഹസ്യമായ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. 
 
ധനു
 
സന്താനങ്ങളാല്‍ അധിക ചെലവുണ്ടാകും. പൊതുവേ സമയം അത്ര നന്നല്ല എന്ന തോന്നല്‍ ഉണ്ടാകും. ആഹാരത്തോട് വിരക്തിയുണ്ടാകും. തന്നിഷ്ടം മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും.
 
 
മകരം
 
പഴയകാല സംഭവങ്ങള്‍ പലതും ഓര്‍ത്ത് അനാവശ്യമായി ചിന്തിക്കും. സഹപ്രവര്‍ത്തകര്‍ യോജിച്ചു പെരുമാറും. കടം ഒഴിവാക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. അനാവശ്യമായ മനോവിഷമങ്ങള്‍ക്ക് സാധ്യത.
 
കുംഭം
 
മെച്ചപ്പെട്ട ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ജോലി സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതാണ്. പണം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത. വിദ്യാഭ്യസത്തില്‍ ഉദ്ദേശിച്ചത്ര വിജയം കൈവരിക്കാന്‍ കഴിയില്ല.
 
മീനം
 
അനാവശ്യ ചെലവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ഏവരും സ്‌നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിത്. അവിചാരിതമായ കാര്യങ്ങളില്‍ വിജയം കൈവരിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍