നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ഡിസം‌ബര്‍ 2024 (22:02 IST)
നിങ്ങളുടെ വീടുകളില്‍ പ്രാവുകള്‍ സ്ഥിരം വരാറുണ്ടോ. ഒരുപക്ഷേ അവ നിങ്ങളുടെ വീട്ടില്‍ കൂടും കൂട്ടും. നിങ്ങള്‍ എത്ര തന്നെ ആട്ടിയോട്ടിച്ചാലും അവ പോയി എന്നും വരില്ല. എന്നാല്‍ ഇത്തരത്തില്‍ പ്രാവുകള്‍ വീട്ടില്‍ കൂട്ടുകൂട്ടുകയും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നത് നല്ല ലക്ഷണം ആണോ എന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. 
 
എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടു വരുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ പ്രാവുകള്‍ വീട് സന്ദര്‍ശിക്കുന്നതും കൂടുകൂട്ടുന്നതും ഒക്കെ വാസ്തുപ്രകാരവും ജ്യോതിഷ പ്രകാരവും സമ്പത്തും അഭിവൃത്തിയും നല്‍കുന്ന ഒന്നായാണ് പറയപ്പെടുന്നത്. എന്നാല്‍ ആരോഗ്യപരമായ വശം നോക്കുകയാണങ്കില്‍ ഇത് നിങ്ങള്‍ക്ക് ദോഷമാണ്. 
 
ഇത്തരത്തില്‍ പ്രാവുകള്‍ വരുന്നത് നിങ്ങള്‍ക്ക് അലര്‍ജി, ആസ്മയും തുടങ്ങിയ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായിരിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍