മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
ക്ഷമ, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയുള്ളതിനാല്‍ ഇവര്‍ക്ക് തികഞ്ഞ ദീര്‍ഘ വീക്ഷണമാവും ഉണ്ടാവുക. സമചിത്തതയാര്‍ന്ന ഇവരുടെ സ്വഭാവം ആഢംബരം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.