ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 30 നവം‌ബര്‍ 2024 (16:53 IST)
തുലാം രാശിയിലുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യം ശോഭനമായിരിക്കുമെങ്കിലും അസൂയാലുക്കള്‍ മൂലം ചില തകരാറുകള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ അന്യരില്‍ നിന്നും രക്തബന്ധത്തിലുള്ള സുഹൃത്തുക്കളില്‍ നിന്നും മുഖസ്തുതിക്കാരില്‍ നിന്നും അകന്ന് നില്‍ക്കുന്നത് ഉചിതമായിരിക്കും. മക്കളെ കൂടുതല്‍ നിയന്ത്രിക്കാല്‍ ശ്രമിക്കുന്നത് കൂടുതല്‍ അസമാധാനം സൃഷ്ടിക്കാനിടയുണ്ട്.
 
തുലാം രാശിയിലുള്ളവര്‍ പൊതുവേ ധനകാര്യത്തില്‍ ശരാശരി നിലക്കാരായിരിക്കും. അമിത ചിലവുകളോ ക്ലേശങ്ങളോ ഇവര്‍ക്കുണ്ടാവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറവാണെങ്കിലും മറ്റുതരത്തിലുള്ള ക്ലേശങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരുന്ന ഇവര്‍ക്ക് രോഗങ്ങള്‍ പൊതുവേ കുറവായിരിക്കും. ശാരീരിക ക്ഷമതയിലുപരി ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍