Guruvayur Ekadashi 2024:ഒരു വർഷത്തിലെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിന് തുല്യം, ഗുരുവായൂർ ഏകാദശി നാളെ

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (20:49 IST)
Guruvayur
ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്‍ഥം. ഒരു വര്‍ഷത്തില്‍ 26 ഏകാദശികളുണ്ടെങ്കിലും ഗുരുവായൂരിലെ ഏകാദശി വിശേഷതയുള്ളതാണ്. ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്റെ പ്രതിഷ്ഠ നടന്നത് വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ്. ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത് എന്നാണ് ഒരു വിശ്വാസം. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്. അതിനാല്‍ തന്നെ ഈ ദിനം ഹിന്ദുവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
 
ഭഗവാന്‍ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ക്കെഴുന്നൊള്ളുന്ന ദിവസം കൂടിയാണിത്. അതിനാല്‍ തന്നെ അന്നെ ദിവസം ക്ഷേത്രത്തിലെത്താന്‍ കഴിയുന്നത് പുണ്യമായി വിശ്വാസികള്‍ കണക്കാക്കുന്നു. ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ വിഷ്ണുവിന്റെ പ്രീതിയും സര്‍വ ഐശ്വര്യങ്ങളും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടെയും വേണം ഏകാദശി വ്രതം അനുഷ്ഠിക്കാന്‍.
 
ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ്. ഗുരുവായൂര്‍ എകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. അതിന് സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ധ്യാനങ്ങളോ കഴിക്കുക. എണ്ണ തേച്ചുള്ള കുളി, പകലുറക്കം എന്നിവ ഏകാദശി നാളില്‍ പാടില്ല. പ്രഭാത സ്‌നാനത്തിന് ശേഷം ഭഗവാനെ ധ്യാനിക്കുകയോ സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയോ വേണം. ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ വിഷ്ണിഗായത്രി കുറഞ്ഞത് 9 തവണയെങ്കിലും ജപിക്കുന്നത് സദ്ഫലം ചെയ്യും.
 
ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്‍ത്ഥം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല്‍ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.
 
എകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീര്‍ത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഗുരുവായൂര്‍ ഏകാദശിയും ഇതേ ചിട്ടകളോടെ തന്നെയാണ് അനുഷ്ഠിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article