ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 മെയ് 2023 (16:48 IST)
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ക്ഷേത്രളെ പൂര്‍ണ്ണമായും വലം വച്ച് പ്രദക്ഷിണം ചെയ്യുന്നതാണ് ഇതിന്റെ രീതി. എന്നാല്‍ ശിവക്ഷേത്രങ്ങളില്‍ പൂര്‍ണ്ണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടൊ ?
 
ശിവഭഗവാന്റെ ശിരസിലൂടെ ഗംഗാമാതാവ് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ പ്രതീകാത്മക ജലം മുറിച്ച് കടന്നുകൂട എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രങ്ങളില്‍ പൂര്‍ണ്ണ പ്രദക്ഷിണം പാടില്ലാ എന്ന് പറയാന്‍ കാരണം.
 
ഹൈന്ദവ വിശ്വാസപ്രകാരം പൂര്‍ണ്ണതയുള്ള ദേവനായാണ് ശിവഭഗവാനെ കണക്കാക്കപ്പെടുന്നത്. പൂര്‍ണ്ണദേവനെ ആരാധിക്കുന്ന ഭക്തരും പൂര്‍ണ്ണത കൈവരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍