Eid Wishes in Malayalam: ഒരു മാസം നീണ്ട വൃതാനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. വൃതശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിന്റെയും ഓര്‍മ പുതുക്കലാണ് ഓരോ ചെറിയ പെരുന്നാളും. പള്ളികളിലും ഈഗ് ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നമസ്‌കാരം നടക്കും. സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. പ്രിയപ്പെട്ടവര്‍ക്ക് ഈദ് ആശംസകള്‍ മലയാളത്തില്‍ നേരാം...