ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (19:05 IST)
വാസ്തു ശാസ്ത്രമനുസരിച്ച് ദേവന്മാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും വീട്ടിൽ സ്ഥാപിക്കുന്നതിന് കാര്യമായ പ്രാധാന്യമുണ്ട്. ഈ ചിത്രങ്ങൾ തെറ്റായ ദിശയിലോ തെറ്റായ രീതിയിലോ സ്ഥാപിക്കുകയാണെങ്കിൽ അവ വീട്ടിൽ നെഗറ്റീവ് എനർജി പ്രവഹിക്കുന്നതിന് കാരണമാവുകയും വീടിനുള്ളിലെ സമാധാനവും ഐക്യവും തകർക്കുകയും ചെയ്യും. ചിലർ രാധയുടെയും കൃഷ്ണൻ്റെയും പ്രണയ ചിത്രങ്ങൾ വീട്ടിൽ  സൂക്ഷിക്കാറുണ്ട് എന്നാൽ വാസ്തുശാസ്ത പ്രകാരം ഈ ചിത്രം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഇത്തരം ചിത്രങ്ങൾ വീട്ടിലെ ബന്ധങ്ങളിൽ അനാവശ്യമായ സങ്കീർണതകളും പിരിമുറുക്കവും ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.  അതുപോലെ തന്നെ ശ്രീരാമൻ, ഭദ്രകാളി എന്നീ ദേവതകളുടെ ചിത്രവും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പറയപ്പെടുന്നു. ദേവന്മാരുടെ ചിത്രങ്ങളുടെ ശരിയായ സ്ഥാനവും ദിശയും വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇവ ശരിയായി സ്ഥാപിക്കുമ്പോൾ വീട്ടിലെ സമാധാനവും സമൃദ്ധിയും സന്തോഷവും വർധിക്കുമെന്നാണ് പറയപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍