ഓരോ മാസവും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു. രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം, ഗ്രഹയുദ്ധങ്ങള്‍, ഗുരുപീഠം, ശനിപീഠം തുടങ്ങിയവയെ അടിസ്ഥാനമാക്കി മാസത്തിലെ സാധ്യതകള്‍ വിശദീകരിക്കുന്നു.
മേടം
മാതാപിതാക്കളില്‍ നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തിനും ധനനഷ്ടത്തിനും യോഗം. വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും പ്രമുഖരുടെ ആശിര്‍വാദത്തിനും അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കും. ദമ്പതികള്‍ തമ്മില്‍ ചില്ലറ രസക്കേടുണ്ടാകും. കായിക രംഗവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല തരത്തിലുമുള്ള മെച്ചങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത് ഉത്തമം.
ഇടവം
സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന് സഹായം. പൂര്‍വികസ്വത്ത് സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. വിനോദയാത്രയ്ക്ക് യോഗം. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍ നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത. നിയമപാലകര്‍ക്ക് തൊഴിലില്‍ പ്രശ്നങ്ങള്‍. ശിക്ഷണ നടപടികള്‍ക്കും മനോദുഃഖത്തിനും യോഗം. കൃഷിയിലൂടെ കൂടുതല്‍ ധനലബ്ധിയും അംഗീകാരവും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം.
മിഥുനം
ഏറെനാളായി അലട്ടുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. സന്താനങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്. മരാമത്ത് പണികളില്‍ കൂടുതലായി ഏര്‍പ്പെടും. ഈ മാസം പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. വ്യാപാരത്തിലുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ് ഇടപാടുകള്‍ തീര്‍ക്കും.
കര്‍ക്കടകം
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. പുതിയ ചിന്തകള്‍ പിറക്കും. പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
ചിങ്ങം
വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. പെട്ടന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുകയാണ് നല്ലത്. മാതാവിന്റെ ആരോഗ്യനില അത്രമെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അശീര്‍വാദവും സ്നേഹവും ലഭിക്കും. പുതിയ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം കാര്യങ്ങള്‍ പെട്ടന്നു നടപ്പിലാക്കരുത്.
കന്നി
പൊതുവേ പ്രശ്നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടു വ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. അവിചാരിതമായ അലച്ചിലിന് സാധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത. യാത്രയില്‍ ജാഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും.
തുലാം
കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. അനാവശ്യമായ ആരോപണങ്ങള്‍ക്ക് ഇടവരും. പണം സംബന്ധിച്ച് പല പ്രയാസങ്ങളും ഉണ്ടാവും. കോടതി, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി പ്രവര്‍ത്തിക്കാന്‍ ഇടവരും. മതപരമായ ചടങ്ങുകള്‍, വിവാഹ, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. തുടക്കത്തില്‍ പല വിഷമതകളും നേരിടേണ്ടി വരുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി മാറിവരുന്നതാണ്. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പല തരത്തിലുമുള്ള മുന്‍ഗണന ലഭിക്കുന്നതാണ്.
വൃശ്ചികം
അനാവശ്യ വിവാദത്തില്‍ ചെന്നു പെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധി. വിദ്യാ തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരു ജനങ്ങളുടെ അപ്രീതിക്ക് സാധ്യത. വാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശ യാത്രയിലെ തടസ്സം മാറും. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയ മേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം. ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. ഭയം മാറും. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താ മാധ്യമ രംഗത്ത് അപമാനസാധ്യത. വിവാഹ തടസ്സം മാറും. യാത്രാ ദുരിതം ശമിക്കും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.
ധനു
പണവരവ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളൂമായി ബന്ധപ്പെടേണ്ടിവരും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. മാതാപിതാക്കളുടെ ആരോഗ്യനില പൊതുവേ തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദൈവിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കും. പൊതുവെ മെച്ചപ്പെട്ട ദിവസം. അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ പൊതുവേ മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക.
മകരം
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. പൊതുവേ നല്ല ദിവസം. അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും. വിദേശത്തു നിന്ന് സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക. സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. സ്വന്തക്കാരില്‍ നിന്ന് പലവിധ സഹായവും ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കും
കുംഭം
നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത് ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. ജോലിയില്‍ കൂടുതല്‍ അംഗീകാരം. വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയില്‍ തടസ്സം. വാഹനസംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. രാഷ്ട്രീയരംഗത്തെ അപമാനം മാറും.
മീനം
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കു. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം.