Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (12:39 IST)
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.
 
 
മേടം
 
കേസുകളില്‍ പ്രതികൂല ഫലത്തിന് യോഗം. രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും യോഗം. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ ധനലാഭം. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. പൂര്‍വിക ഗൃഹം ലഭ്യമാകും. വാഹനങ്ങളിലൂടെ അപകടസാദ്ധ്യത. തൊഴിലന്വേഷകര്‍ക്ക് തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും. പ്രേമബന്ധങ്ങള്‍ ശക്തമാകും. വിവാദങ്ങള്‍ അവസാനിക്കും. വിവാഹ തടസ്സം പരിഹരിക്കപ്പെടും. വാഹനലബ്ധിക്ക് യോഗം. വിദ്യാതടസ്സം വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്നും ധനസഹായം ലഭ്യമാകും. 
 
ഇടവം
 
സഹോദരസ്ഥാനീയര്‍ സഹായിക്കും. നിയമപാലകര്‍ക്ക് മനോദുഃഖകരമായ അനുഭവം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും.  തൊഴില്‍രംഗത്ത് കൂടുതല്‍ പുരോഗതിയുണ്ടാകം. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലാഭത്തിന് യോഗം. ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. നിയമപാലകര്‍ക്ക് വിപരീതഫലം ഉണ്ടാകും. വിവാഹതടസ്സം നേരിടും. കര്‍ഷകര്‍ക്ക് ആദായം ലഭിക്കും. അദ്ധ്യാപകര്‍ക്ക് ദേശീയ പ്രശസ്തി. പ്രേമബന്ധം ദൃഢമാകും. വാഹനലാഭം. ആരോഗ്യപരമായി നന്നല്ല. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. 
 
മിഥുനം
 
പ്രേമബന്ധങ്ങള്‍ ശക്തമാകും. വിവാദങ്ങള്‍ അവസാനിക്കും. വിവാഹ തടസ്സം പരിഹരിക്കപ്പെടും. വാഹനലബ്ധിക്ക് യോഗം. വിദ്യാതടസ്സം വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍നിന്നും ധനസഹായം ലഭ്യമാകും. വിദേശത്ത് തൊഴിലുള്ളവര്‍ക്ക് തൊഴില്‍ പ്രതിസന്ധി നേരിടും. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച. കടബാദ്ധ്യതകള്‍ മാറും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാകായിക മത്സരങ്ങളില്‍ വിജയം. സ്വന്തമായി വാഹനത്തിന് യോഗം. സ്വര്‍ണ്ണവ്യാപാരത്തില്‍ കൂടുതല്‍ അംഗീകാരം.  മാനസിക ദുഃഖങ്ങള്‍ മാറും. 
 
കര്‍ക്കടകം
 
പ്രേമബന്ധം കലഹത്തിലാകും. സന്താനങ്ങള്‍ നിമിത്തം കലഹം. കലാകായിക മത്സരങ്ങളില്‍ വിജയം. സ്വര്‍ണ്ണവ്യാപാരത്തില്‍ ധനലാഭം.  മനോദുഃഖങ്ങള്‍ മാറും. അപ്രതീക്ഷിത ധനലബ്ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. വിദേശയാത്രയ്ക്ക് അവസരം. പഴയ കേസുകള്‍ പ്രതികൂലമാകും. നഷ്ടമായ വസ്തുക്കള്‍ തിരികെ ലഭിക്കും.  മനോദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ക്ക് അരിഷ്ടതയുണ്ടാകും. കേസുകളില്‍ പ്രതികൂലമായ തീരുമാനമുണ്ടാകും. വിദേശയാത്രയില്‍ തടസ്സം.
 
ചിങ്ങം
 
ആത്മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. വിദേശയാത്രാതടസ്സം മാറും. വാഹനലാഭം, ഗൃഹലാഭം എന്നിവയ്ക്ക് യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധിയുണ്ടാകും. സഹോദരങ്ങളില്‍ നിന്നു സഹായം. ശത്രുക്കള്‍ ക്ഷയിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. ത്വഗ്രോഗങ്ങള്‍ ശമിക്കും.  തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. വിദ്യാമേഖലയില്‍ കൂടുതല്‍ പുരോഗതി. യാത്രാക്ളേശം വര്‍ദ്ധിക്കും. സര്‍ക്കാരില്‍നിന്നും ധനസഹായം ലഭിക്കും. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ ജനാംഗീകാരത്തിനും അധികാരലബ്ധിക്കും യോഗം.
 
കന്നി
 
മുന്‍കോപം നിയന്ത്രിക്കുക. മരുന്നു വാങ്ങാന്‍ ധാരാളം പണം ചെലവഴിക്കേണ്ടിവരും. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പല ജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും.
 
തുലാം
 
മന:സമാധാനം ലഭ്യമാകും. പണ വരവ് അധികരിക്കും. . ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചുകൊടുക്കും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. 
 
 
വൃശ്ചികം
 
വിട്ടുവീഴ്ചകള്‍ നടത്തും. ജോലിത്തിരക്കു കൂടും. പണം സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം ഉണ്ടാകും. കുഴപ്പങ്ങളില്‍ നിന്ന് രക്ഷനേടും. ദാമ്പത്യബന്ധം തൃപ്തികരമായിരിക്കും. സന്താനങ്ങളുടെ ഭാവിക്കായി പലതും ചെയ്തു തീര്‍ക്കും. സഹോദര സഹോദരി സഹായം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. വി ഐ പി സഹായം ലഭിക്കും. ഉദ്ദേശിച്ച പല സഹായങ്ങളും ലഭിക്കും സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വിദേശയാത്രയ്ക്കായുള്ള പരിശ്രമം പുരോഗമിക്കും. 
 
ധനു
 
പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിചാരിച്ചിരിക്കത്ത സമയത്ത് പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും 26, 28 തീയതികളില്‍ ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.
 
മകരം
 
വളരെ മെച്ചമാണ്. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും.. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്തനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. വിദേശ യാത്രക്ക് സാദ്ധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. അവിവാഹിതരായ യുവതികള്‍ക്ക് പലവിധ ചെലവുകള്‍ ഉണ്ടാകും.
 
കുംഭം
 
കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്. ധാരാളം പണം വന്നുചേരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഭവിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സന്താനങ്ങള്‍ സ്നേഹത്തോടെ അനുസരണ കാണിക്കും. സഹോദര സഹായം ഉണ്ടാകും. അയല്‍ക്കാരുമായി രമ്യമായും കരുതലോടെയും ഇടപെടുക. അയല്‍ക്കാരുടെയിടയില്‍ മതിപ്പ് ലഭിക്കും. പുതിയ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങും.
 
മീനം
 
ആഴ്ചയുടെ രണ്ടാം പകുതി പൊതുവേ അത്ര നന്നല്ല. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യ പകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍