വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

അഭിറാം മനോഹർ

ശനി, 1 ഫെബ്രുവരി 2025 (10:59 IST)
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രാരാബ്ദങ്ങളില്‍ ഒളിച്ചോടാനുള്ള പ്രവണതയുണ്ടാകും. വിശ്രമമില്ലാതെ പ്രയത്‌നിക്കും. ആരോഗ്യനിലയില്‍ മെച്ചമുണ്ടാകും. 
 
സന്താനങ്ങള്‍ സന്തോഷത്തോടെ പെരുമാറും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ജോലിസ്ഥലത്തെ പ്രതികൂല കാലാവസ്ഥ മാറുന്നതാണ്. ഉന്നതാധികാരികളില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കും. ഏതിലും ജാഗ്രത പാലിക്കുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. ശ്രദ്ധേയമായ പുരസ്‌കാരം ലഭിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍