തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 മെയ് 2023 (15:07 IST)
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ലക്ഷ്മിദേവിയെ പോലെയാണ് ഈ ചെടിയെ കാണുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. ഐശ്വര്യത്തിന്റെ പ്രതീകമായ ഈ ചെടിയില്‍ മനുഷ്യനാവിശ്യമായ നിരവധി ഗുണങ്ങള്‍ ഉണ്ട്
 
തുളസി ചെടി നല്ലൊരു അണുനാശിനിയും ആന്റി ഓക്സിഡന്റുമാണ്. ഇതിന്റെ ഇലമുതല്‍ വേര് വരെ
പവിത്രമായിട്ടാണ് കാണുന്നത്. പലതരത്തിലുള്ള ആരോഗ്യ പ്രശനങ്ങള്‍ മാറ്റുന്ന
ഈ ചെടിയുടെ ഗുണങ്ങള്‍ പരിചയപ്പെടാം.
 
ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയും ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം മാറികിട്ടും.കുടാതെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ തുളസിക്ക് കഴിയും. മുഖക്കുരുവിന്റെ മുകളില്‍ ഇത് അരച്ച് പുരട്ടിയാല്‍ മുഖക്കുരു മാറുന്നതായിരിക്കും.
 
തുളസിയിലകള്‍ ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും. തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാല്‍ പുഴുക്കടി മാറിക്കിട്ടുന്നതായിരിക്കും. തൊണ്ട വേദനയുണ്ടാകുമ്പോള്‍ തുളസി ഇല വെള്ളത്തില്‍ ഇട്ട് ചുടാക്കി കുടിച്ചാല്‍ തൊണ്ടവേദന വളരെ പെട്ടന്ന് മാറികിട്ടും.
 
തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. കൂടാതെ ഈ നീര് മഹാളി പോലെയുള്ള കണ്ണ് രോഗങ്ങള്‍ക്കും ഉത്തമമാണ്. കുഴിനഖം മൂലമുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഈ നീര് സഹായിക്കും. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. വായ നാറ്റം പോലെയുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഈ ഔഷധ സസ്യത്തിന് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍