അര്‍ദ്ധ മത്സ്യേന്ദ്രാസനം

Webdunia
പ്രശസ്തനാ‍യ ഹഠ യോഗി മത്സ്യേന്ദ്രനാഥിന്‍റെ പേരിനൊപ്പമാണ് അര്‍ദ്ധ മത്സ്യേന്ദ്രാസനം എന്ന യോഗയും അറിയപ്പെടുന്നത്. ഈ യോഗ സ്ഥിതിയില്‍, അരക്കെട്ടും നട്ടെല്ലും അര്‍ദ്ധ വൃത്താകൃതിയില്‍ തിരിക്കുന്നു.

സംസ്കൃതത്തില്‍ “അര്‍ദ്ധ” എന്ന് പറഞ്ഞാല്‍ ‘പകുതി’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അരക്കെട്ട് പൂര്‍ണ്ണ വൃത്താകൃതിയില്‍ തിരിക്കുന്നത് കഠിനമായതിനാല്‍ അര്‍ദ്ധ മത്സ്യേന്ദ്രാസനത്തിലെ സ്ഥിതിക്കാണ് പ്രചാരമുള്ളത്.

അര്‍ദ്ധ മത്സ്യേന്ദ്രാസനത്തില്‍ നട്ടെല്ലിനെ മൊത്തമായും വശങ്ങളിലേക്കും തിരിക്കാന്‍ സാധിക്കുന്നു. ഇതിനായി കൈകളും കാല്‍മുട്ടുകളുമാണ് ഉപയോഗിക്കുന്നത്.

ചെയ്യേണ്ടരീതി

WD
* കാലുകള്‍ മുന്നോട്ട് നീട്ടി ഇരിക്കുക

* ഇടത് കാല്‍ മുട്ട് മടക്കി കാല്‍പ്പാദം നാഭിക്ക് താഴെ ഭൂമിയില്‍ ചേര്‍ത്ത് വയ്ക്കണം.

* വലത് തുട നേരെയായിരിക്കാന്‍ ശ്രദ്ധിക്കുക.

* ഇനി വലത് കാല്‍മുട്ട് ഇടത് കാലിനു മുകളിലൂടെ ഇടത് വശത്തേക്ക് കൊണ്ടുവരണം.

* ഇപ്പോള്‍ ഇടത് കാല്‍മുട്ട് വലത് കാല്‍മുട്ടിന് അടുത്തായി വരണം.

* ഇടത് കൈ ഇടത് മുട്ടിന്‍റെ അടുത്തേക്ക് കൊണ്ടുവരിക.

* ഇടത് കൈ വലത് കാല്‍‌വണ്ണയ്ക്ക് സമാന്തരമായി വയ്ക്കുക.

WD
* വലത് കാല്‍ വിരല്‍ ഇടതു കെയ്യുടെ ചൂണ്ടു വിരല്‍, തള്ള വിരല്‍, നടുവിരല്‍ എന്നിവ ഉപയോഗിച്ച് പിടിക്കുക.

* വലത് കൈ അരക്കെട്ടിന്‍റെ താഴെക്കൂടി നിരക്കി ഇടത് തുടയുടെ ആരംഭത്തില്‍ പിടിക്കണം.

* നെഞ്ചിന്‍റെ ഭാഗം വലത്തോട്ട് തിരിക്കണം.

* ഇതോടൊപ്പം തന്നെ തോളുകളും കഴുത്തും തലയും വലത്തോട്ട് തിരിക്കണം.

* താടി വലത് തോളിന് സമാന്തരമായി വരണം.

* അകലേക്ക് ദൃഷ്ടിയൂന്നി വേണം ഇരിക്കാന്‍.

* തലയും നട്ടെല്ലും നിവര്‍ത്തി വേണം ഇരിക്കാന്‍.

* കഴിയുന്നിടത്തോളം ഈ അവസ്ഥയില്‍ തുടരുക.

* പതുക്കെ തുടക്ക സ്ഥിതിയിലേക്ക് മടങ്ങാം.

* ഇനി വലത് കാല്‍ മടക്കിയും ആസനം തുടരാം.


പ്രയോജനങ്ങള്‍

* നട്ടെലിന്, പ്രത്യേകിച്ച് കശേരുക്കള്‍ക്ക്, വഴക്കം നല്‍കുന്നു.
* കശേരുക്കള്‍ക്ക് ചലനം ലഭിക്കുന്നു.

ശ്രദ്ധിക്കുക

നട്ടെല്ല് സംബന്ധിയായ രോഗമുള്ളവര്‍ ഈ ആസനം ചെയ്യാന്‍ മുതിരരുത്.