പത്തനംതിട്ടയിലും വനിതാ പൊലീസ് സ്റ്റേഷന്‍

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (13:07 IST)
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമാക്കി, സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുമതി നല്‍കിയ നാലു വനിതാ പൊലീസ് സ്റ്റേഷനുകളില്‍ ഒരെണ്ണമാണ് പത്തനംതിട്ടയില്‍ വിഷുദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കൊപ്പം അനുമതി ലഭിച്ച പത്തനംതിട്ട ജില്ലയിലെ പുതിയ വനിതാ പൊലീസ് സ്റ്റേഷന്‍ ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.  
 
താഴെ വെട്ടിപ്പുറത്ത്,  ജില്ലാ കളക്ടറുടെ പഴയ ഔദ്യോഗിക വസതിയിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് -19 പശ്ചാത്തലത്തില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ വനിതാ പൊലീസ് സ്റ്റേഷന്റെ ചാര്‍ജ് ഏറ്റെടുത്ത ആദ്യ വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലീലാമ്മയ്ക്ക് സ്റ്റേഷന്‍ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറി. 
 
ജില്ലയില്‍ പൊലീസ് വകുപ്പിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് പത്തനംതിട്ടയ്ക്ക് ലഭിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ എന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article