മുലയൂട്ടുന്ന സ്‌ത്രീകൾ ബ്രാ ധരിച്ചാൽ?

Webdunia
ബുധന്‍, 11 ജൂലൈ 2018 (13:36 IST)
മുലയൂട്ടുന്ന അമ്മമാര്‍ ബ്രാ ധരിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക പലരിലുമുണ്ട്. പ്രസവശേഷം സ്‌തനങ്ങളുടെ വലുപ്പം കൂടുന്നതും മൂലയൂട്ടുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമാണ് ഈ സംശയത്തിന് കാരണം.
 
ബ്രാ ഉപയോഗിക്കുന്നത് മുലയൂട്ടുന്ന അമ്മമാരില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടായാക്കും.രക്തയോട്ടത്തെ തടസപ്പെടുത്തുകയും പാലുല്‍പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സ്തനങ്ങളില്‍ വേദന, വീക്കം എന്നിവയ്‌ക്കും അണ്ടര്‍ വയര്‍ ബ്രാ കാരണമാകും.
 
മുലയൂട്ടുന്നതിന് മുമ്പ് സ്തനങ്ങളുടെ വലുപ്പം കൂടിയിരിക്കുകയും മൂലയൂട്ടി കഴിയുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. ഇതിനാല്‍ മാറിന് താങ്ങ് ലഭിക്കുന്നതിനായി ബ്രാ ഉപയോഗിക്കാം. എന്നാല്‍ റെഗുലര്‍ ബ്രാ (അണ്ടര്‍ വയര്‍ ബ്രാ) ഒഴിവാക്കി മെറ്റേര്‍നിറ്റി ബ്രാകളാണ് അണിയേണ്ടത്.
 
പ്രസവം കഴിഞ്ഞ് ആറ് മാസംവരെ അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കരുത്. പ്രസവ ശേഷമുള്ള ആദ്യ മാസങ്ങളില്‍ പാലുല്‍പ്പാദനം കൂടുതലായിരിക്കും. ഈ സമയങ്ങളില്‍ അണ്ടര്‍ വയര്‍ ബ്രാ ധരിക്കരുത്. ആറ് മാസത്തിന് ശേഷം കുഞ്ഞിന് വേണ്ട പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും പാലുല്‍പ്പാദനം നടക്കുക.മുലയൂട്ടുന്ന അമ്മമാരുടെ ശരീരത്തോട് ഇണങ്ങുന്ന വിധമാണ് മെറ്റേര്‍ണിറ്റി ബ്രാകളുടെ നിര്‍മാണം എന്നതാണ് ശ്രദ്ധേയം.

അനുബന്ധ വാര്‍ത്തകള്‍

Next Article